തൃശൂര്‍ : വയനാട്ടില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു.
വനംവകുപ്പിൻ്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരില്‍ എത്തിച്ചത്.
രാവിലെ എട്ടരയോടെ കടുവയെ വാഹനത്തില്‍ നിന്നും ഐസൊലേഷൻ വാര്‍ഡിലേയ്ക്ക് മാറ്റി.
പരിക്കേറ്റ കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്. കീര്‍ത്തി അറിയിച്ചു.
ഇതോടെ സുവോളജിക്കല്‍ പാര്‍ക്കിലെ കടുവകളുടെ എണ്ണം മൂന്നായി.