ലക്നൗ: കോണ്‍ഗ്രസിന്റെ ഉയര്‍ന്ന നേതാക്കാളായ സോണിയാഗാന്ധി മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവര്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പരമ്ബരാഗത സീറ്റുകളില്‍ തന്നെ മത്സരിക്കും.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് യൂണിറ്റ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
ഇവര്‍ക്ക് പുറമേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയും ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നുണ്ട്.
യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായ് നയിച്ച 40 അംഗ കോണ്‍ഗ്രസ് പ്രതിനിധി സംഘമാണ് ഇന്നലെ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.
മുതിര്‍ന്ന നേതാക്കളായ കെ.സി. വേണുഗോപാല്‍ രാജീവ് ശുക്ല, പി എല്‍ പുനിയ, സല്‍മാന്‍ ഖുര്‍ഷിദ്, പ്രമോദ് തിവാരി, ഇമ്രാന്‍ പ്രതാപ്ഗാരി, സുപ്രിയ ശ്രീനേറ്റ്,
കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോന, മുന്‍ യുപിസിസി പ്രസിഡന്റ് ബ്രിജ്‌ലാല്‍ ഖബ്രി, മുതിര്‍ന്ന നേതാവ് നസിമുദ്ദീന്‍ സിദ്ദിഖി എന്നിങ്ങനെ വിവിധ നേതാക്കളും ഉ്ണ്ടായിരുന്നു.
ഉത്തര്‍പ്രദേശ് പ്രിയ നേതാക്കളുടെ വീടാണെന്ന് മാത്രമല്ല ഇന്ത്യയുടെ രാഷ്ട്രീയ കേന്ദ്രം കൂടിയാണെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ ഇവിടെ നിന്നും മത്സരിക്കണമെന്നത് പാര്‍ട്ടി
അണികളുടേയും പ്രവര്‍ത്തകരുടേയും അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളുടെയും താല്‍പ്പര്യമാണെന്ന് അജയ് റായി ദേശീയ നേതൃത്വത്തെ അറിയിച്ചു.
അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളുമായുള്ള നാലു പതിറ്റാണ്ട് നീളുന്ന ബന്ധം സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും വലിയ ആത്മബന്ധമുണ്ടെന്നും ഇവര്‍ പറഞ്ഞു.
യുപിയെ തെലുങ്കാനയിലെ വിജയത്തോട് ഉപമിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. കോണ്‍ഗ്രസ് തെലുങ്കാനയില്‍ മൂന്നാം സ്ഥാനത്ത് വന്നതും കഠിനാദ്ധ്വാനം പാഴാകില്ലെന്നും പറഞ്ഞു.
ഭാവി കാര്യങ്ങള്‍ നമുക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ഇന്ത്യാ സഖ്യത്തെക്കുറിച്ചും സംഘടനയെ ശക്തിപ്പെടുത്തുന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണം കൂട്ടുന്നതിനെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു.