ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഖത്തര്‍ അറസ്റ്റു ചെയ്ത എട്ട് ഇന്ത്യന്‍ നാവികര്‍ക്ക് വിധിച്ച വധശിക്ഷയില്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു.
ശിക്ഷാവിധി പഠിക്കണമെന്ന ഇന്ത്യയുടെ ആവശ്യമാണ് ഖത്തര്‍ അംഗീകരിച്ചത്.
ഒക്ടോബര്‍ 26നാണ് ഖത്തര്‍ കോടതി എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചത്. വിധിയില്‍ നടുക്കം രേഖപ്പെടുത്തിയ വിദേശകാര്യമന്ത്രാലയം, നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ഒരു ഡിഫന്‍സ് സര്‍വീസസ് പ്രൊവൈഡര്‍ കമ്ബനിക്കു വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഈ നാവികര്‍.
2022ലാണ് ഇവരെ ഖത്തര്‍ കസ്റ്റഡിയില്‍ എടുത്തത്.
ക്യാപ്റ്റന്‍ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വശിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി,
കമാന്‍ഡര്‍ സുഗുണകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര് നാഗേഷ് എന്നിവരാണ് ദോഹയില്‍ അറസ്റ്റിലായത്.