പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുന്‍ അദ്ധ്യക്ഷയുമായിരുന്ന പി. വത്സല (85) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.
സംസ്കാരം മറ്റന്നാള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4-ന് കോഴിക്കോടാണ് ജനനം. ഗവണ്മെന്റ് ട്രൈനിംഗ് സ്കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു.
“നെല്ല്” ആണ് വത്സലയുടെ പ്രഥമ നോവല്‍. നെല്ല് രാമു കാര്യാട്ട് സിനിമയാക്കി. താമസിയാതെ പ്രദര്‍ശനത്തിനു എത്തുന്ന “ഖിലാഫത്ത്” എന്ന സിനിമ വല്‍സലയുടെ ‘വിലാപം’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്