മരട് അനീഷിനു നേരെ വിയ്യുര്‍ ജയിലില്‍ ആക്രമണം; ജയില്‍ ഉദ്യോഗസ്ഥനും പരിക്ക്

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിനു നേരെ വിയ്യുര്‍ ജയിലില്‍ ആക്രമണം. സഹതടവുകാരായ അഷറഫും ഹുസൈനുമാണ് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചത്.

തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ബിനോയിക്കുംപരിക്കേറ്റു. മരട് അനീഷിനെയും ബിനോയിയേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പുറകിലും പുറത്തുമാണ് പരിക്കേറ്റിരിക്കുന്നത്.

ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജയിലിലെ ആശുപത്രി ബ്ലോക്കില്‍ ആണ് അനീഷ് കഴിഞ്ഞിരുന്നത്.

ഇയാളെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് ജീവനക്കാരന്‍ ബിനോയ് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ സഹതടവുകാര്‍ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ച ബിനോയിക്ക് മര്‍ദ്ദനമേറ്റു. ഇതിനിടെ മറ്റ് ജീവനക്കാര്‍ എത്തി മല്‍പ്പിടുത്തത്തിലൂടെ സഹതടവുകാരെ കീഴടക്കുകയായിരുന്നു.

ജയിലില്‍ തടവുകാര്‍ തമ്മിലുള്ള തര്‍ക്കവും വ്യക്തി വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. വിയ്യൂര്‍ ജയിലില്‍ മുന്‍പും തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്.

Related posts

Leave a Comment