കോട്ടയം : മാഞ്ഞൂരില്‍ റോഡില്‍ കിടന്ന് പ്രതിക്ഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്. കടുത്തുരുത്തി പോലീസാണ് ഷാജി മോനെതിരെ കേസെടുത്തത്.
ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്ബൗണ്ടില്‍ അതിക്രമിച്ചു കയറി സമരം ചെയതെന്നും കാട്ടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു .
ഷാജി മോൻ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നല്‍കി. സ്വാഭാവിക നടപടിക്രമം മാത്രമെന്ന് പോലീസ് അറിയിച്ചു.
കെട്ടിടനമ്ബര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് കോട്ടയം മാഞ്ഞൂരില്‍ പഞ്ചായത്ത് പടിക്കല്‍ പ്രവാസി വ്യവസായി ഷാജി മോൻ ജോര്‍ജ് ആദ്യം ധര്‍ണ നടത്തിയത്.
തുടര്‍ന്ന്പഞ്ചായത്ത് ഓഫിസ് വളപ്പില്‍ ധര്‍ണ നടത്തിയ ഷാജിമോനെ ഓഫിസ് വളപ്പില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ പോലീസ് പുറത്തേക്ക് മാറ്റി. പിന്നാലെ മള്ളിയൂര്‍- മേട്ടുമ്ബാറ റോഡില്‍ കിടന്നു പ്രതിഷേധിച്ചു.
റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലം പ്രയോഗിച്ച് റോഡില്‍ നിന്നും മാറ്റി. അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബില്‍ഡിങ് നമ്ബര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ.