പെന്‍ഷന്‍ വിഷയത്തില്‍ ഭിക്ഷാടനം നടത്തിയ മറിയക്കുട്ടിയെ തേടി സുരേഷ്‌ഗോപി ; ഇടുക്കിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു

അടിമാലി: പെന്‍ഷന്‍ വിഷയത്തില്‍ ഭിക്ഷാടനം നടത്തിയ മറിയക്കുട്ടിയെ തേടി ഇടുക്കിയിലെ വീട്ടില്‍ ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപി എത്തി.

ഇന്ന് രാവിലെ എട്ടരയോടെ ഇവിടെയത്തിയ സുരേഷ്‌ഗോപി 15 മിനിറ്റ് വീട്ടില്‍ തങ്ങി മറിയക്കുട്ടിയുമായി സംസാരിച്ചു.

എന്തുകൊണ്ടാണ് പെന്‍ഷന്‍ മുടങ്ങിയതെന്നും എത്രനാളായി പെന്‍ഷന്‍ കിട്ടുന്നു എന്നും എത്രകാലമായിട്ട് പെന്‍ഷന്‍ കിട്ടാതായി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇന്ന് കോടതിയില്‍ മറിയക്കുട്ടി ഹര്‍ജി ഫയല്‍ ചെയ്യാനിരിക്കെയാണ് സുരേഷ്‌ഗോപി എത്തിയത്.

കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ടുകള്‍ തരാത്തത് മൂലമാണ് പെന്‍ഷന്‍ മുടങ്ങിയതെന്ന ആക്ഷേപം നില നില്‍ക്കുന്നതിനിടയിലാണ് ബിജെപി പ്രവര്‍ത്തകരുമായി സുരേഷ്‌ഗോപി വന്നത്.

സര്‍ക്കാര്‍ പെന്‍ഷന്‍ മാസങ്ങളായി മുടങ്ങിയതിനെ തുടര്‍ന്ന് ചട്ടിയുമായി പിച്ച തെണ്ടാനിറങ്ങിയതോടെയാണ് മറിയക്കുട്ടി വാര്‍ത്തയില്‍ എത്തിയത്.

തുടര്‍ന്ന് ഇവര്‍ക്ക് വസ്തുവകകളും മക്കള്‍ വിദേശത്താണെന്ന് പാര്‍ട്ടിപത്രം വ്യാജവാര്‍ത്ത കൊടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തനിക്ക് ഭൂമിയില്ലെന്ന് വില്ലേജാഫീസില്‍ നിന്നും എഴുതി വാങ്ങിയ മറിയക്കൂട്ടി തനിക്കെതിരേ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരേ ഇന്ന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

വ്യാജവാര്‍ത്തയില്‍ പത്രം പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും മറിയക്കുട്ടി നിയമനടപടികളുമായി മൂമ്ബോട്ട് പോകാനൊരുങ്ങുകയാണ്.

യൂത്ത് കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ മറിയക്കുട്ടിയെ സഹായിക്കാനെത്തിയിരിക്കുന്നത്. എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയ തനിക്ക് സഹായമാണ് വേണ്ടതെന്നും ഒരു രാഷ്ട്രീയവുമില്ലെന്നും ആരും കൂടെ വേണ്ടെന്നും മറിയക്കുട്ടി പറഞ്ഞിരുന്നു.

മറിയക്കുട്ടിയെ സന്ദര്‍ശിച്ച സുരേഷ്‌ഗോപി ക്ഷേമ പെന്‍ഷന്‍ എന്ന പേരില്‍ സര്‍ക്കാര്‍ പിരിക്കുന്ന സെസ് എങ്ങോട്ട് പോകുന്നെന്ന് ജനങ്ങള്‍ ചോദിക്കണമെന്ന് ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിയെ കഴിഞ്ഞദിവസം നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.

സുരേഷ് ഗോപിക്കെതിരേ കേസ് നിലനില്‍ക്കില്ലെന്നാണ് പോലീസ് വിലയിരുത്തല്‍.

മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്ബില്ലെന്നും സുരേഷ് ഗോപിക്കെതിരേ ചുമത്തിയ ഐ.പി.സി. 354(എ) വകുപ്പ് നിലനില്‍ക്കില്ലെന്നുമാണു പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്.

ഇതുവരെയുള്ള കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി കേസ് കോടതിക്കു വിടും.

Related posts

Leave a Comment