ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയെന്ന് കേന്ദ്രം.
ഈ വിഷയത്തില്‍ നിമിഷപ്രിയയുടെ മാതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതിയെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞമാസമാണ് തനിക്ക് മകളുടെ അരികില്‍ പോകാന്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് നിമിഷയുടെ മാതാവ് കോടതിയെ സമീപിച്ചത്.
നിമിഷയുടെ അമ്മ നല്‍കിയ ഹര്‍ജി അപേക്ഷയായി കേന്ദ്രസര്‍ക്കാരിന് നല്‍കാനും ഏഴു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാനുമായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.
പാസ്‌പോര്‍്ട്ട് അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കാനും പ്രശ്‌നം പരിഹരിക്കാന്‍ ആരൊക്കെ യെമനിലേക്ക് പോകണം എന്നതടക്കം ഏഴു ദിവസത്തിനകം തീരുമാനം എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ വാദത്തിനിടയിലാണ് അപ്പീല്‍ യെമനിലെ സുപ്രീംകോടതി തള്ളിയ വിവരം കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്.
എന്നാല്‍ ഇക്കാര്യം നിമിഷപ്രിയയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടി നല്‍കിയില്ല.
കേന്ദ്ര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വീണ്ടും േകാടതിയെ സമീപിക്കാനും നിര്‍േദശിച്ചിട്ടുണ്ട്. അതിനിടയില്‍ നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇരയുടെ കുടുംബത്തിന് ബ്‌ളഡ്മണി നല്‍കി മോചിപ്പിക്കാനുള്ള ചര്‍ച്ചകളും നടന്നിരുന്നു. യെമന്‍ സുപ്രീംകോടതി ഹര്‍ജി തള്ളിയതോടെ സമയം കുറഞ്ഞു വരികയാണ്.