ദിവസം ഇരുപതിലേറെ തവണ പവർകട്ട്; കെഎസ്ഇബിക്ക് വാർഡ് അംഗം കൊടുത്ത ‘ചില്ലറപ്പണി’യിൽ നക്ഷത്രമെണ്ണി ജീവനക്കാർ

കോട്ടയം : ദിവസം ഇരുപതിലേറെ തവണ വൈദ്യുതി വിച്ഛേദിക്കുന്ന കെഎസ്ഇബിക്ക് ചില്ലറയായി ‘പണി’ കൊടുത്ത് വാർഡ് അംഗം.

ഒൻപത് വീടുകളിലെ വൈദ്യുതി ബില്ലായ പതിനായിരം രൂപയുടെ നാണയത്തുട്ടുകൾ ജീവനക്കാരെക്കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയായിരുന്നു പ്രതിഷേധം.

െകാല്ലം തലവൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാലുംമൂട് വാർഡിലെ ബിജെപി അംഗം സി.രഞ്ജിത്താണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.

കഴിഞ്ഞദിവസം കെഎസ്ഇബി പട്ടാഴി സെക്‌ഷന്‍ ഓഫിസിലായിരുന്നു സംഭവം. മേഖലയില്‍ ബില്‍ അടയ്‌ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന അവസാന ദിവസമായി രുന്നു ഇന്നലെ.

ഒൻപത് വീടുകളിലെ ബില്ലുമായി നേരിട്ടെത്തിയാണ് പണം അടച്ചത്. ഓരോ ബില്ലിന്റെയും തുക പ്രത്യേകം കവറുകളിലാക്കി കെട്ടി സഞ്ചിയിലാണ് തുക എത്തിച്ചത്.

ജീവനക്കാർ ഒരുമിച്ചിരുന്നാണ് നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയത്. ഇനിയും പവർകട്ട് തുടർന്നാൽ, വാർഡിലെ മുഴുവൻ വീടുകളിലെയും ബിൽ തുക നാണയമാക്കി കൊണ്ടുവരുമെന്നും രഞ്ജിത്ത് ജീവനക്കാരോടു പറഞ്ഞു.

വൈദ്യുതി നിരക്ക് വർധന, പവർകട്ട് എന്നിവയിൽ പ്രതിഷേപ്രതിഷേധിച്ചായിരുന്നു നടപടിയെന്ന് രഞ്ജിത്ത് പറയുന്നു.

Related posts

Leave a Comment