‘ബാങ്ക് എന്ന് ചേര്‍ക്കരുത്’ ; സഹകരണസംഘങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍ ബി ഐ

തിരുവനന്തപുരം: ബാങ്ക് എന്ന വാക്ക് സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ചേര്‍ക്കുന്നതിനെ എതിര്‍ത്ത് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് നല്‍കി.

ചില സഹകരണ സംഘങ്ങള്‍ ബാങ്കിംഗ് റെഗുലേഷന്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയതോടെയാണ് ആര്‍ ബി ഐ ഇടപാടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഇത് സംബന്ധിച്ച്‌ ഇവര്‍ മലയാളത്തിലെ പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും ചില സഹകരണ സംഘങ്ങള്‍ നിക്ഷേപം

സ്വിക്കരിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നും ആര്‍ ബി ഐ വ്യക്തമാക്കുന്നു.

ഇത് സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങള്‍ ബാധകമാണ്. റിസര്‍വ് ബാങ്ക് നേരത്തെ തന്നെ സഹകരണ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിര്‍ദേശം

നല്‍കിയിരുന്നതായും അതിന് സ്റ്റേ വാങ്ങിയതായും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

സഹകരണ വകുപ്പ് പുതിയ വിജ്ഞാപനം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment