വയനാട്ടില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. വയനാട് പേര്യ ചപ്പാരം കോളനിയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി.

ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി 7 മണിയോടെ മാവോയിസ്റ്റ് ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തുകയായിരുന്നു. മൊബൈലും ലാപ് ടോപും ചാര്‍ജ് ചെയ്യണമെന്ന് ആവശ്യം ഉന്നയിക്കുന്നു.

ശേഷം വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ തണ്ടര്‍ബോര്‍ട്ട് വീട് വളയുകയായിരുന്നു. ഇതിന് ശേ,ം പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. പിടികൂടിയവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.

അനീഷ് ഒരു തത്കാലിക കായിക അധ്യാപികനായിരുന്നു. അനീഷിന്റെ വീട് പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. ചപ്പാരം കോളനിയില്‍ ശക്തമായ പോലീസ് വിന്യാസമുണ്ട്.

Related posts

Leave a Comment