എറണാകുളത്തും കലക്ടര്‍ പണം നിരസിച്ചു: ആലപ്പുഴയില്‍ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധം

എറണാകുളം:ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളത്തും അതിഥി തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് ജില്ലാ ഭരണകൂടത്തിന് നല്‍കാന്‍ ഉദ്ദേശിച്ച പണം കലക്ടര്‍ നിരസിച്ചു.ഡിസിസി ജില്ലാ പ്രസിഡന്റ് ടിജെ വിനോദാണ് അതിഥി തൊഴിലാളികളുടെ യാത്രയ്ക്കുള്ള പണവുമായി എറണാകുളം കലക്ടറേറ്റില്‍ എത്തിയത്.

അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള യാത്രാക്കൂലി ഏറ്റെടുക്കാമെന്ന ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വാഗ്ദാനമാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ എം.അഞ്ചന നിരസിച്ചത്.തൊഴിലാളികളെ മടക്കി അയക്കുന്നതിനായി 10 ലക്ഷം രൂപയാണ് ഡി.സി.സി വാഗ്ദാനം ചെയ്തത്.

തുക സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്ന് വ്യക്തമാക്കിയാണ് ജില്ലാ കലക്ടര്‍മാര്‍ പണം നിരസിച്ചത്.ഡിസിസി നല്‍കിയ പത്തുലക്ഷം രൂപ ജില്ലാകലക്ടര്‍ നിരസിച്ചതില്‍ പ്രതിഷേധിച്ച്‌ ഡിസിസി പ്രസിഡന്റ് എം.ലിജുവും ഷാനിമോള്‍ ഉസ്മാനും ആലപ്പുഴ കലക്‌ട്രേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Related posts

Leave a Comment