തിരുവനന്തപുരം: ജനലക്ഷങ്ങള്‍ ആഘോഷമാക്കിയ കേരളത്തിന്റെ മഹോത്സവം ‘കേരളീയ’ത്തിന് ഇന്ന് കൊടിയിറക്കം. കലകളുടെയും സംസ്കാരത്തിന്റെയും ചിന്തയുടെയും അലങ്കാരദീപങ്ങളുടെയും ഭക്ഷ്യ വൈവിധ്യങ്ങളുടെയും പുഷ്പാലങ്കാരങ്ങളുടെയും ഏഴു പകലിരവുകള്‍ക്കാണ് സമാപനമാകുന്നത്.
കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച മഹോത്സവത്തിന്റെ ഭാഗമാകാന്‍ നഗരവീഥികളിലേക്ക് ഇടവേളകളില്ലാതെ ജനക്കൂട്ടം ഒഴുകിയെത്തി.
കേരളീയ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളില്‍ ഉയര്‍ന്ന നവകേരളത്തിനായുള്ള പുത്തന്‍ ആശയങ്ങളുടെ അവതരണത്തോടെയാണ് കേരളീയം സമാപിക്കുന്നത്.
കേരളീയത്തിന്റെ സമാപന സമ്മേളനം വൈകിട്ട് 4 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സമാപനത്തിനു മുന്നോടിയായി കേരളീയം വീഡിയോ പ്രദര്‍ശനവും നൃത്താവിഷ്ക്കാരത്തിന്റെ വീഡിയോ പ്രദര്‍ശനവും നടക്കും.
സമാപന ഗാനാലാപനത്തിനു ശേഷം ചടങ്ങുകള്‍ ആരംഭിക്കും. നവകേരള കാഴ്ചപ്പാട് പ്രഖ്യാപനവും സമാപനസമ്മേളന ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
റവന്യൂ- ഭവന നിര്‍മാണ വകുപ്പു മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. സെമിനാറിലെ നിര്‍ദേശങ്ങളുടെ സംക്ഷിപ്താവതരണം സംഘാടകസമിതി ജനറല്‍ കണ്‍വീനറും ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണു നിര്‍വഹിക്കും.
ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ചെയര്മാന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി സ്വാഗതം ആശംസിക്കും.
മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍,ആന്റണി രാജു എന്നിവര്‍ ആശംസകളറിയിക്കും.
സ്പോണ്‍സര്‍മാര്‍, സബ് കമ്മിറ്റി ഭാരവാഹികള്‍, കേരളീയം ലോഗോ രൂപകല്‍പ്പന ചെയ്യുകയും ബ്രാന്റിംഗ് നിര്‍വഹിക്കുകയും ചെയ്ത ബോസ് കൃഷ്ണമാചാരി, ശുചിത്വ പരിപാലകര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി വേദിയില്‍ കേരളീയം 2023 മെമന്റോ സമ്മാനിക്കും.
മന്ത്രിമാരായ വി. അബ്ദുറഹിമാന്, ജി.ആര്. അനില്‍, ഡോ. ആര്. ബിന്ദു, ജെ. ചിഞ്ചുറാണി, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്, പി. രാജീവ്,
സജി ചെറിയാന്, വി.എന്‍. വാസവന്, വീണാ ജോര്‍ജ്, എം.ബി. രാജേഷ്, മേയര്‍ ആര്യ രാജേന്ദ്രന്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി.കെ.
രാമചന്ദ്രന്, എം പിമാരായ ബിനോയ് വിശ്വം, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്, വി. ജോയി, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫന്‍,
സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, കെ. ആന്‍സലന്‍, ഒ.എസ്. അംബിക, വി. ശശി, ഡി.കെ. മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് നന്ദി പറയും.
തുടര്‍ന്ന് ജയചന്ദ്രന്, ശങ്കര്‍ മഹാദേവന്, കാര്‍ത്തിക്ക്, സിതാര, റിമി ടോമി, ഹരിശങ്കര്‍ എന്നിവര്‍ അണിനിരക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോ ‘ജയം’അരങ്ങേറും.