ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണബാങ്ക് അഴിമതയില്‍ ഇ.ഡി.യുടെ ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേകകോടതിയിലാണ് സമര്‍പ്പിക്കുക.
90 കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് കണ്ടെത്തല്‍.
വ്യാപകമായ കള്ളപ്പണം വെളുപ്പിക്കലും കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.
സതീഷിനെ മുഖ്യപ്രതിയാക്കിയും 50 പേരെ പ്രതികളാക്കിയുമാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
60 ദിവസത്തിനുള്ളില്‍ അടിയന്തരിമായി ഒന്നാം ഘട്ട കുറ്റപത്രം നല്‍കുന്നത്.
അറസ്റ്റിലുള്ള ആളുകളുടെ സ്വത്തുക്കളും ബിനാമി ലോണും അടക്കമാണ് 90 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
മൊത്തം തട്ടിപ്പിന്റെ നില 300 കോടിയോളം വരുമെന്നാണ് ഇ.ഡി. പറയുന്നത്.
ആദ്യഘട്ട പ്രതിപ്പട്ടികയില്‍ ബാങ്ക് ജീവനക്കാരും ഉന്നതോദ്യോഗസ്ഥരും മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
അതേസമയം പാര്‍ട്ടിയിലെ ഉന്നതനേതാക്കളെ ആദ്യഘട്ട പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇവരെ അറസ്റ്റ് ചെയ്ത ശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ ചെയ്യുക. മൊഴികളും തെളിവുകളും അടക്കം 12,000 പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്.
അതിനിടയില്‍ കരുവന്നൂര്‍ ബാങ്കില്‍നിന്നു നിക്ഷേപകര്‍ക്ക് ഇന്നു മുതല്‍ നിക്ഷേപങ്ങള്‍ തിരികെ നല്‍കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കമ്മിറ്റി ചെയര്‍മാന്‍
പി.കെ ചന്ദ്രശേഖരന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.എം. ശ്രികാന്ത് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 1 മുതല്‍ 50,000 രൂപയ്ക്കു മേല്‍ ഒരു ലക്ഷം വരെയുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപകര്‍ക്കും 11 മുതല്‍ 50,000 രൂപ വരെയുള്ള കാലാവധി
പൂര്‍ത്തീകരിച്ച നിക്ഷേപകര്‍ക്കും നിക്ഷേപം പൂര്‍ണമായി പിന്‍വലിക്കുകയും പുതുക്കുകയും ചെയ്യാം.
20 ന് ശേഷം ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലുമുളള സേവിംഗ്‌സ് ബാങ്ക് നിക്ഷേപകര്‍ക്കും അവരുടെ അക്കൗണ്ടുകളില്‍ നിന്ന് 50,000 രൂപ വരെ പിന്‍വലിക്കാം.
ഡിസംബര്‍ 1 മുതല്‍ ഒരു ലക്ഷം രൂപയ്ക്ക് മേല്‍ നിക്ഷേപമുള്ള കാലാവധി പൂര്‍ത്തികരിച്ച നിക്ഷേപങ്ങള്‍ക്ക് നിക്ഷേപ തുകയുടെ നിശ്ചിത ശതമാനവും
പലിശയും അനുവദിക്കാനും പലിശ െകെപ്പറ്റി നിക്ഷേപം പുതുക്കുവാനും അനുമതി നല്‍കും.
ബാങ്കിന്റെ ഈ പദ്ധതി അനുസരിച്ച് ആകെയുള്ള 23,688 സേവങ്‌സ് ബാങ്ക് നിക്ഷേപകരില്‍ 21,190 പേര്‍ക്ക് പൂര്‍ണമായും ബാക്കിയുള്ള 2,448 പേര്‍ക്ക് ഭാഗികമായി തുക പിന്‍വലിക്കാനും കഴിയും.
ആകെയുള്ള 8,049 സ്ഥിര നിക്ഷേപകര്‍ക്ക് 3,770 പേര്‍ക്ക് നിക്ഷേപവും പലിശയും പൂര്‍ണമായി പിന്‍വലിക്കാനും ബാക്കി വരുന്ന കാലാവധി പൂര്‍ത്തീകരിച്ച
നിക്ഷേകര്‍ക്ക് ഭാഗികമായി നിക്ഷേപവും പലിശയും നല്‍കുവാനും ഈ പദ്ധതിയിലൂടെ കഴിയും.
കാലാവധി പൂര്‍ത്തിയാക്കിയ 136 കോടി നിക്ഷേപത്തില്‍ 79 കോടിയും തിരിച്ച് നല്‍കും.
ഇതിനാവശ്യമായ പണം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, ബാങ്കിന് കേരള
ബാങ്കിലും മറ്റിതര സഹകരണ മേഖലയിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കല്‍, വായ്പ കുടിശ്ശിക പിരിച്ചെടുക്കല്‍ എന്നിവയിലൂടെയാണ് കണ്ടെത്തുകയെന്ന് അറിയിച്ചു.