കൊല്ലം: സോളാര്‍ വിവാദങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നെന്ന് കെ.ബി.
ഗണേശ്കുമാര്‍. ഗൂഢാലോചന സംബന്ധിച്ച് തന്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ പേര് റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
മുഖ്യമന്ത്രി കസേര തട്ടിയെടുക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പറഞ്ഞു.
കൊട്ടാരക്കരയില്‍ 14-ന് നടക്കുന്ന പാര്‍ട്ടിസമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. അതിനിടയില്‍ കേസ് കൊട്ടാരക്കര മജിസ്‌ട്രേറ്റ്് കോടതി ഒക്‌ടോബര്‍ 16 ന് പരിഗണിക്കും.
ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളില്‍ തെളിവില്ലെന്ന് നേരത്തെ സിബിഐ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൊട്ടാരക്കര കോടതിയിലെ കേസുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.