കളിയിക്കാവിളയില്‍ 30 മലയാളികളെ തമിഴ്നാട് പൊലീസ് തടഞ്ഞു

തിരുവനന്തപുരം: കളിയിക്കാവിളയില്‍ 30ഓളം മലയാളികളെ തമിഴ്നാട് പൊലീസ് തടഞ്ഞു. നോര്‍ക്കയുടെ പാസുമായെത്തിയ ഇവരോട് തമിഴ്നാട് പൊലീസിന്‍റെയും പാസ് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ കഴിയുന്ന ഇവര്‍ 15ഓളം വാഹനങ്ങളില്‍ രാവിലെ എട്ടോടെയാണ് അതിര്‍ത്തിയിലെത്തിയത്. കഴിഞ്ഞ ദിവസം തമിഴ്നാടിന്‍റെ പാസില്ലാത്തവരെയും അതിര്‍ത്തി കടത്തിവിട്ടിരുന്നു.

പരാതി തിരുവനന്തപുരം ജില്ല കലക്ടറെ അറിയിച്ചിട്ടുണ്ടെന്ന് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു.

കര്‍ശന പരിശോധനയാണ് കളിയിക്കാവിളയില്‍ നടക്കുന്നത്. ചരക്കുവാഹനങ്ങള്‍ അടക്കം അണുനശീകരണം നടത്തിയ ശേഷമാണ് കേരള അതിര്‍ത്തിയിലേക്ക് കടത്തിവിടുന്നത്.

Related posts

Leave a Comment