രണ്ടാം വന്ദേഭാരത് ട്രെയിന്‍ തലസ്ഥാനത്തെത്തി ; പുലര്‍ച്ചെ 4.30 ന് കൊച്ചുവേളിയില്‍ എത്തി, ഞായറാഴ്ച ആദ്യ സര്‍വീസ്

തിരുവനന്തപുരം : വന്ദേഭാരതിലെ രണ്ടാമത്തെ ട്രെയിന്‍ തിരുവനന്തപുരത്തെത്തി. ചെന്നൈയില്‍ നിന്നും ഇന്നലെ വൈകുന്നേരം പുറപ്പെട്ട ട്രെയിന്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തി.

ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഇന്നലെ ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് പുറപ്പെട്ട ട്രെയിന്‍ പുലര്‍ച്ചെ 4.30 നാണ് ഇവിടെയെത്തിയത്. എട്ടു കോച്ചുകളുള്ള ഡിസൈനും നിറവും മാറിയ വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും. ട്രയല്‍ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ സര്‍വ്വീസ്.

ആകെ 8 കോച്ചുകളുള്ള പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.

കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സര്‍വീസ്. രാവിലെ ഏഴു മണിക്ക് കാസര്‍ഗോഡ് നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും.

വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച്‌ രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന നിലയിലാകും സര്‍വീസ്. ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും.

തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്.

Related posts

Leave a Comment