കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന 39കാരനാണ് നിപ സ്ഥിരീകരിച്ചത്.

ഇതോടെ സജീവ രോഗികളുടെ എണ്ണം നാലായി.

നിപ ബാധിച്ച്‌ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് പേരാണ് കോഴിക്കോട് മരിച്ചത്. ഇവരുടെ സമ്ബര്‍ക്ക പട്ടികയില്‍ 950 പേരുണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

Related posts

Leave a Comment