കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 5000 കടന്നു. തിങ്കളാഴ്ചവരെ 5278 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 2297 പേര് ഇന്ത്യക്കാരാണ്. 85 ഇന്ത്യക്കാര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ കൂടുന്നതിനനുസരിച്ച് ചികിത്സസൗകര്യവും സമ്ബര്‍ക്കവിലക്ക് സൗകര്യവും കുറയുകയാണ്. ആശുപത്രികള്‍ നിറയുന്നതോടെ ആരോഗ്യ മന്ത്രാലയം കൂടുതല്‍ ഫീല്‍ഡ് ആശുപത്രികളും താല്‍ക്കാലിക നിരീക്ഷണകേന്ദ്രങ്ങളും സ്ഥാപിക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രാലയവും സൈന്യവും എണ്ണക്കമ്ബനികളും ഇതിന് പിന്തുണ നല്കുന്നു.
ഇതോടൊപ്പം വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യമന്ത്രാലയം തീവ്രശ്രമം നടത്തുകയാണ്. ഫീല്‍ഡ് ടെസ്റ്റുകള്‍ വ്യാപകമാക്കി. രണ്ട് റാപ്പിഡ് പരിശോധന കേന്ദ്രങ്ങള്‍ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയര്‍വേസ് ബില്ഡിങ്ങിെന്റ പാര്‍ക്കിങ്ങിലും ശൈഖ് ജാബിര്‍ സ്റ്റേഡിയത്തിനടുത്ത് പൊതുമരാമത്ത് മന്ത്രാലയം നിര്‍മിച്ച സമ്ബര്‍ക്കവിലക്ക് സെന്ററിലുമാണ് പത്തുമിനിറ്റു കൊണ്ട് കോവിഡ് ബാധ അറിയാന്‍ കഴിയുന്ന റാപ്പിഡ് പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. ചൈനയില്‍നിന്ന് കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചുവരുന്നു.
സൈനിക വിമാനത്തില്‍ തിങ്കളാഴ്ചയും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു. സാമൂഹിക അകലം ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. വിദേശത്തുള്ള കുവൈത്തികളെ തിരിച്ചെത്തിക്കുന്ന മെഗാ ദൗത്യം മേയ് ഏഴിന് പൂര്‍ത്തിയായാല്‍ കര്‍ഫ്യൂ നീട്ടുന്നത് ഉള്‍പ്പെടെ നടപടികള്‍ പരിഗണിക്കുന്നു.