തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കിളിമാനൂരിലെ റെക്കോര്‍ഡിംഗ് സറ്റുഡിയോയില്‍ കയറി കൊലപ്പെടുത്തി കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാര്‍.
ഒമ്ബത് പേരെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടു.
രണ്ടാം പ്രതി മുഹമ്മദ് സാലിഹ് എന്ന അലിഭായി, മൂന്നാം പ്രതി അപ്പുണ്ണിരാജ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 2018ലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
മടവൂര്‍ പടിഞ്ഞാറ്റേല ആശാ നിവാസില്‍ രാജേഷ് കുമാറിനെ (34)യാണ് പ്രതികള്‍ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഒന്നാം പ്രതി അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണം.
1500 പേജുള്ള കുറ്റപത്രത്തില്‍ 146 സാക്ഷികള്‍, 76 തൊണ്ടിമുതലുകള്‍ എന്നിവ രേഖപ്പെടുത്തിയിരുന്നു. രണ്ട് മുതല്‍ 12 വരെയുള്ള പ്രതികള്‍ക്കെതിരെയാണ് 2018 ജൂലായില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഒന്നാം പ്രതി അബ്ദുള്‍ സത്താര്‍ ഖത്തറിലേക്ക് കടന്നിരുന്നു. യാത്രാവിലക്കുള്ളതിനാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
പ്രതികള്‍ക്കെതിരെ ഐപിസി 449, 302, 307, 120 ബി, 201, 202, 212, 34, ആയുധ നിരോധന നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.