കോഴിക്കോട് ഓവുചാലില്‍ യുവാവിന്റെ മൃതദേഹം; സമീപത്ത് ബൈക്കും ഹെല്‍മറ്റും

കോഴിക്കോട്: കണ്ണാടിച്ചാല്‍ ഒവുചാലില്‍ യുവാവിന്റെ മൃതദേഹം.

സമീപത്ത് ബൈക്കും ഹെല്‍മറ്റും കിടപ്പുണ്ട്. ഇന്നു രാവിലെയാണ് പ്രദേശവാസികള്‍ ഓവുചാലിലെ പാലത്തിനു കീഴില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സമീപവാസിയാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

യുവാവിന്റെ തലയില്‍ പരിക്കുണ്ട്. അപകടമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ബൈക്ക് നിയന്ത്രണംവിട്ട് കല്ലില്‍ കയറി ഓവുചാലിലേക്ക് മറിഞ്ഞതാവാമെന്ന് പോലീസ് സംശയിക്കുന്നു.

Related posts

Leave a Comment