ആലപ്പുഴ: മണ്ണാറശാല അമ്മ ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ദിവ്യശ്രീ ഉമാദേവി അന്തര്‍ജനം (96) അന്തരിച്ചു.
വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
വലിയമ്മ സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്.
മണ്ണാറശാല ഇല്ലത്തില്‍ വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിര്‍ന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുക. ഇതിനായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.
കോട്ടയം മാങ്ങാനം ചെമ്ബകനല്ലൂര് ഇല്ലത്ത് സുബ്രഹ്മണ്യന് നമ്ബൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും മകളായ ഉമാദേവി അന്തര്‍ജനം കൊല്ലവര്‍ഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്.
1949 ല്‍ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണന് നമ്ബൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തര്‍ജനം മണ്ണാറശാല കുടുംബത്തില്‍ എത്തിയത്.