ഗള്‍ഫില്‍ 19 മരണം കൂടി; കോവിഡ് കേസുകള്‍ വര്‍ധിച്ചു

മനാമ> ഗള്ഫില് കൊറോണവൈറസ് കേസുകള് 61,224 ആയി ഉയര്ന്നു. ഇതില് 341 പേര് മരിച്ചു. ആറു ഗള്ഫ് രാജ്യങ്ങളിലായി വെള്ളിയാഴ്ച 3,369 പേര്ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 19 പേര്ക്ക് മരിക്കുകയും ചെയ്തു.

സൗദിയില് കൊറോണവൈറസ് കേസുകള് ഇരുപതിനായിരത്തിനും യുഎഇയിലും ഖത്തറിലും പതിനായിരത്തിനും മുകളിലാണ്. സൗദിയിലും യുഎഇയിലും മരണ നിരക്ക് നൂറു കടന്നു. ഇതുവരെ 11,183 പേര്ക്ക് രോഗം ഭേദമായി.കോവിഡ് ബാധിച്ച്‌ അബൂദബിയില് വെള്ളിയാഴ്ച രണ്ട് മലയാളികള്കൂടി മരിച്ചതായി സ്ഥിരീകരിച്ചു. തിരൂര് മുത്തൂര് സ്വദേശി പാലപ്പെട്ടി മുസ്തഫ (62), പത്തനംതിട്ട ഇടപ്പുരയില് ഇടപ്പരിയാരം ഇലന്തൂര് പ്രകാശ് കൃഷ്ണന്(55) എന്നിവരാണ് മരിച്ചത്. സൗദിയില് ഏഴു മരണം
സൗദിയില് വെള്ളിയാഴ്ച ഏഴ് പേര് മരിച്ചതോടെ ആകെ മരണം 169 ആയി. 1,344 പേര്ക്ക് പുതതായി രോഗം സ്ഥിരീകരിച്ചു. ഇതില് 1,115 പേരും പ്രവാസികള്. ഇതുവരെ രോഗം സ്ഥിരീകരിച്ചവര് 24,097. ഇതില് 117 പേര് ഗുരുതരാവസ്ഥയിലുണ്ട്. ഇതുവരെ 3,555 പേര്ക്ക് രോഗം ഭേദമായി. വെള്ളിയാഴച മാത്രം 392 പേര്ക്കാണ് രോഗമുക്തി. ഒറ്റദിവസം ഉണ്ടാകുന്ന ഏറ്റവും ഉയര്ന്ന നിരക്കാണിത്.

യുഎഇയില് ആറു മരണം
യുഎഇയില് കൊറോണവൈറസ് ബാധിച്ച്‌ ആറു പേര് കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 111 ആയി.
557 പേര്ക്ക് പുതുതായി രോഗം കണ്ടതോടെ രോഗം സ്ഥിരീകരിച്ചവര് 13,038 ആയി. ഇതില് 2,543 പേര്ക്ക് രോഗം ഭേദമായി. വെള്ളിയാഴ്ച 114 പേര്ക്കാണ് രോഗമുക്തി.

കുവൈത്തില് ഇന്ത്യക്കാരനുള്പ്പെടെ നാലു മരണം
കുവൈത്തില് 45 വയസ്സുള്ള ഇന്ത്യക്കാരന് ഉള്പ്പെടെ നാല് പേര് കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ കോവിഡ് മൂലമുള്ള രാജ്യത്തെ മരണം 30 ആയി. കുവൈത്തില് ഇതുവരെ 11 ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.
103 ഇന്ത്യക്കാര് ഉള്പ്പെടെ 353 പേര്ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് കേസുകള് 4,377 ആയി. 1,997 ഇന്ത്യക്കാര്ക്കാണ് ഇതുരെ കോവിഡ് സ്ഥിരീകരിച്ചത്. 1,602 പേര്ക്ക് രോഗം ഭേദമായി.

ഖത്തറില് രണ്ടു മരണം
കോവിഡ് ബാധിച്ച്‌ ഖത്തറില് രണ്ട് പേര് കൂടി മരിച്ചതോടെ മരണ സംഖ്യ 12 ആയി. പുതുതായി 687 പേര്ക്ക് രോഗം കണ്ടെത്തി. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര് 14,096 ആയി ഉയര്ന്നു. പുതിയ രോഗികളില് കൂടുതലും പ്രവാസി തൊഴിലാളികള്. 64 പേര്ക്ക് കൂടി അസുഖം ഭേദമായതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1,436 ആയി.

ബഹ്റൈനില് 129 പേര്ക്ക്കൂടി കോവിഡ്-19
ബഹ്റൈനില് 104 വിദേശികള് ഉള്പ്പെടെ 129 പേര്ക്ക് വെള്ളിയാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്ട്ട് ചെയ്ത കോവിഡ്-19 കേസുകള് 3,169 ആയി. ഇതില് എട്ടു പേര് മരിച്ചു. 1,555 പേര് സുഖം പ്രാപിച്ചു. 53 പേര്ക്കാണ് വെള്ളിയാഴ്ച രോഗമുക്തി. 1,607 പേരാണ് നിലവില് ചികിത്സയില്. ഇതുവരെ 1,34,082 പരിശോധനകള് രാജ്യത്ത് നടത്തി.

ഒമാനില് 99 പേര്ക്ക് രോഗബാധ
ഒമാനില് 99 പേര്ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതര് 2,447 ആയി. ഇതില് 11 പേര് മരിച്ചു. 492 പേര്ക്ക് ഇതുവരെ രോഗം ഭേദമായി.

Related posts

Leave a Comment