തിരുവനന്തപുരം: വനിതാ ഡോക്ടറെ പീഡിപ്പിച്ച സിഐ കുറ്റക്കാരനെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. മലയിന്‍കീഴ് സ്‌റ്റേഷനിലെ മുന്‍ സിഐ എ.വി സൈജുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടി.
ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈജുവിനെ സസ്‌പെന്റ് ചെയ്തിരുന്നു. എറണാകുളം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ ആയിരിക്കേയാണ് സസ്‌പെന്‍ഷന്‍.
ബലാത്സംഗ പരാതി കടം നല്‍കിയ പണം തിരികെ ചോദിച്ചതിന്റെ പേരിലെന്ന് വരുത്താനാണ് സൈജു ശ്രമിച്ചത്. ഇതിന്റെ പിന്‍ബലത്തില്‍ ജാമ്യം കിട്ടിയ സിഐ മറ്റൊരു പീഡനക്കേസിലും പ്രതിയായി. കേസ് അട്ടിമറിക്കുന്നതിന് സൈജുവിനെ സഹായിച്ച റൈറ്ററേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കുടുംബ സുഹൃത്തായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എ വി സൈജുവിനെതിരെ തിരുവനന്തപുരം നെടുമങ്ങാട് പോലീസാണ് കേസെടുത്തത്.