അതിഥി തൊഴിലാളികളുമായി ഇന്നും കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍

തിരുവനന്തപുരം: അതിഥി തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിന്‍ ശനിയാഴ്ച യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് ഝാര്‍ഖണ്ഡിലെ ഹാതിയയിലേക്കാണ് ട്രെയിന്‍. ഉച്ചക്ക് രണ്ട് മണിക്ക് ഈ ട്രെയിന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ച്‌ വിവിധ സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം. കേരളം ആവശ്യപ്പെട്ടത് പ്രകാരമാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് സ്‌പെഷ്യല്‍ നോണ്‍ സ്റ്റോപ് ട്രയിനുകള്‍ അനുവദിച്ചിരിക്കുന്നത്.

ഓരോ ട്രെയിനിലും 1200 തൊഴിലാളികളെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ശാരീരിക അകലം പാലിച്ച്‌ കര്‍ശന സുരക്ഷയോടെയാണ് യാത്ര.അതിഥി തൊഴിലാളികളുമായി ഒഡീഷയിലെ ഭുവനേശ്വറിലേക്കുള്ള ട്രെയിന്‍ കഴിഞ്ഞ ദിവസം യാത്ര തിരിച്ചിരുന്നു.ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു ട്രെയിന്‍.

Related posts

Leave a Comment