ന്യുഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തില്‍ സുരക്ഷ വീഴ്ച.
ഇന്നലെ രാത്രി ഉത്തര്‍പ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡല്‍ഹി കേരള ഹൗസിലേക്ക് മടങ്ങിയ ആരിഫ് ഖാന്റെ വാഹനവ്യുഹത്തിലേക്ക് നോയിഡയില്‍ വച്ച് ഒരു കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന മോനു കുമാര്‍, സൗരവ് സോളങ്കി എന്നിവരെ ഗൗതംനഗര്‍ പോലീസ് അറസ്റ്റു ചെയ്തു.
ഒരു കറുത്ത കാര്‍ രണ്ട് തവണ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
വാഹന വ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയെങ്കിലും അപകടമുണ്ടായില്ല.