തിരുവനന്തപുരം: ആറ്റിങ്ങല്‍- തിരുവനന്തപുരം റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. കൊടിക്കൊണ്ടിരിക്കേയാണ് ഇന്നു രാവിലെ 8.30ഓടെ ദേശീയപാത ചെമ്ബകമംഗലത്ത് വച്ച് തീപിടുത്തമുണ്ടായത്.
പുക കണ്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതില്‍ വന്‍ അപകടം ഒഴിവായി.
ബസിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേനയെത്തി തീയണച്ചു. ഓര്‍ഡിനറി ബസാണ് കത്തിയത്.
പ്രവൃത്തി ദിവസമായതിനാല്‍ ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്ത് വരുന്ന ബസില്‍ കാര്യമായ തിരക്കുണ്ടായിരുന്നു. ചെമ്ബകമംഗലത്ത് എത്തിയപ്പോള്‍ ബസ് ബ്രേക്ഡൗണായി.
ഇത് പരിശോധിക്കാന്‍ രൈഡവര്‍ പുറത്തിറങ്ങിപ്പോള്‍ സമീപത്തുണ്ടായിരതുന്ന ഓട്ടോഡ്രൈവര്‍മാര്‍ ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെടുത്തി.
ഇതോടെ ഉടന്‍തെന്ന യാത്രക്കാരെ പുറത്തിറക്കി. വൈകാതെ ബസ് പൂര്‍ണ്ണമായും കത്തുകയായിരുന്നു. തീ പിടുത്തത്തിന്റെ കാരണം പരിശോധിച്ചുവരികയാണ്.