വിഷക്കായ കഴിച്ച വിവരം ആരോടും പറയാതെ മറച്ചുവെച്ചു ; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ആലപ്പുഴ : ആലപ്പുഴയില്‍ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിയില്‍ പുതുവേല്‍ പ്രശാന്ത് , പ്രസന്ന ദമ്ബതികളുടെ മകള്‍ വീണ (14) ആണ് മരിച്ചത്.

ശാരീരിക ആസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

താന്‍ വിഷക്കായ കഴിച്ച വിവരം കുട്ടി ഡോക്ടറോടോ വീട്ടുകാരോടോ ആദ്യം പറഞ്ഞിരുന്നില്ല . നിന്നും പ്രാഥമിക ചികിത്സ നല്‍കിയ വീണയെ തിരികെ വീട്ടിലേയ്ക്ക് അയച്ചു.

അടുത്ത ദിവസം സ്ഥിതി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ആയാപറമ്ബ് എന്‍ എസ് എസ് എച്ച്‌ എസ് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വീണ ആണ് സഹോദരി.

Related posts

Leave a Comment