യാത്രയ്ക്കിടെ പെണ്‍കുട്ടി ഛര്‍ദിച്ചു, ബസിന് ഉള്‍വശം കഴുകിപ്പിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജോലി തെറിച്ചു

വെള്ളറട: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെയും സഹോദരിയെയുംകൊണ്ട് ബസിന് ഉള്‍വശം കഴുകിപ്പിച്ച് ഡ്രൈവര്‍. സംഭവത്തില്‍ താത്കാലിക ഡ്രൈവറെ ജോലിയില്‍ നിന്ന് നീക്കി.

പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ എസ്എന്‍ ഷിജിയെയാണ് ജോലിയില്‍ നിന്ന് നീക്കിയത്.വ്യാഴാഴ്ച മൂന്നുമണിയോടെ വെള്ളറട ഡിപ്പോയില്‍ വെച്ചായിരുന്നു സംഭവം.

വെള്ളറട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മകളാണ് ബസിനുള്ളില്‍ ഛര്‍ദിച്ചത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് വെള്ളറടയിലേക്ക് സര്‍വീസ് നടത്തിയ ബസിലാണ് സഹോദരിയോടൊപ്പം യാത്ര ചെയ്തിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി ഛര്‍ദിച്ചത്.

ഇവര്‍ ആശുപത്രിയില്‍ പോയി മടങ്ങിവരുമ്പോഴാണ് സംഭവം. ബസ് വെള്ളറട ഡിപ്പോയില്‍ എത്തിയപ്പോള്‍ വണ്ടി കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍ പെണ്‍കുട്ടികളോട് പറഞ്ഞു.

പിന്നാലെ സമീപത്തെ പൈപ്പില്‍നിന്ന് ബക്കറ്റില്‍ പെണ്‍കുട്ടികള്‍ വെള്ളമെടുത്ത് ബസ് വൃത്തിയാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

Related posts

Leave a Comment