തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് . സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ഇതു കൂടാതെ ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്ത 3 മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പില്‍ പറയുന്നു .
ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു . ഏഴ് ജില്ലകളില്‍ ഇന്ന് മാത്രമാണ് യെല്ലോ അലര്‍ട്ട് എങ്കില്‍ ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും അലര്‍ട്ട് ബാധകമാണ്. ഇടുക്കിയില്‍ ഉച്ചയോട് കൂടി ശക്തമായ മഴ ആരംഭിച്ചതായാണ് അവിടെ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.