ചോരവാർന്ന് 20കാരൻ റോഡിൽക്കിടന്നത് അരമണിക്കൂറിലേറെ, ആരും സ​ഹായത്തിനെത്തിയില്ല, ആശുപത്രിയിലെത്തിച്ചത് പോലീസ്, ഒടുവിൽ ദാരുണാന്ത്യം

ആലപ്പുഴ: ചേർത്തല കുറുപ്പംകളങ്ങര ഇരുപതുവയസുള്ള ശ്രീഭാസ്കറാണ് വാഹന അപകടത്തില്‍പ്പെട്ടത്.

ആരും സഹായിക്കാനില്ലാത്തതുകൊണ്ടുതന്നെ അരമണിക്കൂറിലേറെയാണ് റോഡിൽ കിടന്നത്.

ദേശീയ പാതയിൽ ചേർത്തല ഒറ്റപ്പുന്നയ്ക്കും, റെയിൽവേ സ്റ്റേഷനും മധ്യേ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം നടന്നത്.ശ്രീഭാസ്കർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.

സ്കൂട്ടറിൽനിന്ന് തെറിച്ച് റോഡരുകിൽവീണു. എന്നാൽ ഇവിടെനിന്ന് എഴുന്നേൽപ്പിക്കാനോ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. അരമണിക്കൂറോളമാണ് ശ്രീഭാസ്കർ റോഡരുകിൽ കിടന്നത്.

തുടർന്ന് പോലീസിന്റെ സഹായത്തോടെ ആംബുലൻസിൽ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലം കൊട്ടിയം എൻ എസ് എസ് കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ്.

Related posts

Leave a Comment