കോട്ടയം: കനത്ത മഴയ്ക്ക് പിന്നാലെ മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. ഇരു ആറുകളുടെയും തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍മദശം നല്കി.
മഴയക്ക് പിന്നാലെ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഇല്ലിക്കല്‍, തിരുവാതുക്കല്‍ എന്നിവിടങ്ങളിലെല്ലാം വീടുകള്‍ വെള്ളത്തിലായി.
പമ്ബയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അപ്പര്‍ കുട്ടനാട്ടില്‍ വെള്ളം ഉയര്‍ന്നു. ഇവിടെയും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്ബയുടെ തീരത്തുള്ള വീടുകളില്‍ വെള്ളം കയറി.
ആലപ്പുഴയില്‍ തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികള്‍ മുറിച്ചു. ഇതോടെ കുട്ടനാട്ടിലേക്ക് എത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കിവിടാനാവും.
പത്തനംതിട്ട മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. നിരത്ത് പുതുക്കിപ്പണിതുകൊണ്ടിരുന്ന സിഎസ്ഐ പള്ളി ഇടിഞ്ഞുവീണു. പത്തനംതിട്ട മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്.