ഇടുക്കി: മഴ ശക്തമായതോടെ ഡാമുകള്‍ തുറക്കുന്നു. ഇടുക്കി ക്ല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.
ഒരു ഷട്ടര്‍ 60 സെന്റീമീറ്ററും മറ്റൊരു ഷട്ടര്‍ 30 സെന്റിമീറ്ററുമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 90 ഘനമീറ്റര്‍ വെള്ളമാണ് തുറന്നുവിട്ടത്.
പാംബ്ല ഡാം തുറക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പെരിയാര്‍, മുതിരപ്പുഴ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
തിരുവനന്തപുരം പൊന്മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കല്ലാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോന്നി അടവി കുട്ടവഞ്ചി സവാരി നിര്‍ത്തിവച്ചു.