കൊച്ചി: വൈപ്പിന്‍ നായരമ്ബലത്ത് റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. മുനമ്ബം വെളിയത്താപറമ്ബിലാണ് ഉപരോധം.
കടല്‍ക്ഷോഭത്തില്‍ വീടുകളില്‍ വെള്ളം കയറിയതാണ് പ്രതിഷേധത്തിന് കാരണം. കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം അംഗീകരിക്കാത്തതിലാണ് പ്രതിഷേധം. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഉപരോധം അവസാനിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറായിട്ടില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ദുരിതാശ്വാസ ക്യാംപുകളിലേക്ക് പോകില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ നായരമ്ബലത്ത് പൊഴിമുറിഞ്ഞ് കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ പ്രതിഷേധം അവസാനിപ്പിച്ചു.