നിയമസഭാ കയ്യാങ്കളി കേസ്: തുടരന്വേഷണം വേണമെന്ന് പോലീസ്, വിചാരണ തുടങ്ങരുതെന്ന് ആവശ്യം

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ തുടങ്ങാനിരിക്കേ പോലീസിന്റെ ട്വിസ്റ്റ്. കേസില്‍ വിചാരണ ഉടന്‍ തുടങ്ങരുതെന്നും തുടരമന്വഷണം വേണമെന്നും ആവശ്യപ്പെട്ട് പോലീസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.

ഇന്ന് വിചാരണ തീയതി പ്രഖ്യാപിക്കാനിരിക്കേയാണ് നടപടി.

കേസില്‍ കൂടുതല്‍ വസ്തുതകള്‍ കണ്ടെത്താനുണ്ട്. അന്നത്തെ അന്വേഷണത്തില്‍ എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ടില്ല.

തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് ആണ് ആവശ്യം.

ഇതോടെ പോലീസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാനുള്ളതിനാല്‍ വിചാരണ തുടങ്ങുന്നത് ഇനിയും വൈകുമെന്ന് ഉറപ്പായി.

മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും അടക്കം പ്രതികളായ കേസില്‍ വിചാരണ തടസ്സപ്പെടുത്താന്‍ പ്രതിഭാഗത്തുനിന്ന് നിരവധി തവണ ശ്രമം നടന്നിരുന്നു.

തടുരന്വേഷം ആവശ്യപ്പെട്ടും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടും പ്രതികള്‍ പല തവണ കോടതിയെ സമീപിച്ചിരുന്നു.

സുപ്രീം കോടതി വരെ എത്തിയിട്ടും അനുകൂല വിധി ലഭിക്കാതെ വന്നതോടെ വിചാരണയിലേക്ക് കടക്കാനിരിക്കുകയായിരുന്നു.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍കോഴ ആരോപണം നേരിട്ട ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധമാണ് കേസിനാധാരം.

നിയമസഭയ്ക്കുള്ളില്‍ നടത്തിയ സംഘര്‍ഷത്തില്‍ വരുത്തിയ നാശനഷ്ടങ്ങളുടെ പേരിലാണ് കേസ്.

ഇടതു എംഎല്‍എമാരായിരുന്ന ഗീത ഗോപിയും ജമീല പ്രകാശവും കെ.ടി ജലീലും കെ.അജിത്തും കോടതിയില്‍ പുതിയ ഹര്‍ജിയും നല്‍കിയിരുന്നു.

Related posts

Leave a Comment