കാട്ടാക്കട ആള്‍മാറാട്ടം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രതികളുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു, എസ്‌എഫ്‌ഐ മുന്‍ നേതാവ് വിശാഖിന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്.

ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഒരു വാചകത്തില്‍ വിധി പറഞ്ഞൂശകാണ്ട് അപേക്ഷ തള്ളിയത്.

ജൂലായ് മൂന്നിന് പരീക്ഷ ഉള്ളതിനാല്‍ ജൂലായ് നാലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്ബാകെ ഹാജരാകാമെന്ന് വിശാഖ് അറിയിച്ചു. കോടതി ഇത് അംഗീകരിച്ചിട്ടുണ്ട്. ജി.ജെ ഷൈജുവിനോടും അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരാകാന്‍ നിര്‍ദേശിച്ചു.

കോളജില്‍ യൂണിവേഴ്‌സ്റ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച പെണ്‍കുട്ടിയെ ഒഴിവാക്കി ആ സ്ഥാനത്ത് വിശാഖിന്റെ പേര് കേരള സര്‍വകലാശാലയിലേക്കുള്ള പട്ടികയില്‍ തിരുകി കയറ്റിയതാണ് വിവാദമായത്.

കോളജ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായപരിധി കഴിഞ്ഞ വിശാഖിന് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനാകുന്നതിനുള്ള കള്ളക്കളിയാണ് നടന്നത്.

എന്നാല്‍ ആള്‍മാറാട്ടത്തില്‍ തനിക്ക പങ്കില്ലെന്നും പ്രിന്‍സിപ്പലാണ് പേര് എഴുതി ചേര്‍ത്തതെന്നുമായിരുന്നു വിശാഖിന്റെ വാദം. എന്നാല്‍ ഇതില്‍ പ്രിന്‍സിപ്പലിന് എന്താണ് നേട്ടമെന്ന് കോടതി ആരാഞ്ഞു.

താന്‍ ചട്ടപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്നായിരുന്നു ഷൈജുവിന്റെ വാദം.

Related posts

Leave a Comment