വ്യാജരേഖ കേസ്: കെ.വിദ്യ വീണ്ടും അറസ്റ്റില്‍

കാസര്‍ഗോഡ്: വ്യാജരേഖാ കേസില്‍ എസ്‌എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റില്‍. നിലേശ്വരം പോലീസ് ആണ് വിദ്യയുടെ അറസ്റ്റ രേഖപ്പെടുത്തിയത്.

ഹൊസ്ദുര്‍ഗ് കോടതിയില്‍ വിദ്യയെ ഇന്ന് ഹാജരാക്കും. കരിന്തളം ഗവ.കോളജില്‍ വ്യാജ രേഖ സമര്‍പ്പിച്ച്‌ ഗസ്റ്റ് അധ്യാപികയായി മുന്‍പ് ജോലി നേടിയിരുന്നു. ഇതില്‍ കോളജ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കേസില്‍ ഇന്ന് വിദ്യ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിദ്യയെ ചോദ്യം ചെയ്യുന്നതിനിടെ കരിന്തളം കോളജ് പ്രിന്‍സിപ്പലിനേയും പോലീസ് സ്ഥലത്തെത്തിച്ച്‌ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.

അഗളി പോലീസിന് നല്‍കിയ മൊഴി തന്നെയാണ് വിദ്യ നീലേശ്വരം പോലീസിനും നല്‍കുന്നത്.

വ്യാജ രേഖ താന്‍ ഒറ്റയ്ക്കാണ് നിര്‍മ്മിച്ചതെന്നും രേഖയുടെ ഒറിജിനല്‍ അട്ടപ്പാടി ചുരത്തില്‍ കീറി കളഞ്ഞുവെന്നുമുള്ള മൊഴി ആവര്‍ത്തിക്കുകയായിരുന്നു.

അട്ടപ്പാടി ഗവ.കോളജ് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം അഗളി പോലീസ് വിദ്യയെ അറസ്റ്റു ചെയ്തിരുന്നു.

രണ്ടു ദിവസത്തിനു ശേഷം വിദ്യ ജാമ്യത്തിലിറങ്ങുകയായിരുന്നു.

Related posts

Leave a Comment