തിരുവനന്തപുരം: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ചാല കമ്ബോളത്തില്‍ അടച്ചിടും.
മേയ് മൂന്ന് വരെ കടകള്‍ അടച്ചിടുവാനാണ് വ്യാപാര സംഘടനകളുടെ യോഗത്തില്‍ തീരുമാനമായത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബലറാം കുമാര്‍ ഉപാദ്ധ്യായയാണ് യോഗം വിളിച്ച് ചേര്‍ത്തത്.
സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് കോവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിരുന്നു.