കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് എബിവിപി മാര്‍ച്ച്‌

കോഴിക്കോട്: വ്യാജരേഖ കേസില്‍ ഉള്‍പ്പെട്ട എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച്‌ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് എബിവിപി മാര്‍ച്ച്‌.

ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമമുണ്ടായി. മുകളില്‍ കയറിനിന്ന് പോലീസിനു നേര്‍ക്ക് മുദ്രാവക്യം വിളിച്ചു.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു.

കണ്ണീര്‍വാതകം എറിഞ്ഞുവെങ്കിലും പൊട്ടിയില്ല. ഇത് പ്രവര്‍ത്തകര്‍ എടുത്ത് പോലീസിനു നേര്‍ക്ക് എറിഞ്ഞു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Related posts

Leave a Comment