കൊല്ലത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം പാലക്കാട് കണ്ടെത്തി

പാലക്കാട്: കൊല്ലത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീടിന് സമീപത്ത് കുഴിച്ച്‌ മൂടിയ നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം നടുവിലക്കരയില്‍ നിന്നും കാണാതായ സുചിത്ര(42)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.കേസന്വേഷിക്കുന്ന കൊല്ലം ജില്ലാക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന ആരംഭിച്ചു.

സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാലക്കാട്ടെ മണലിയിലുള്ള ഹൗസിംഗ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചു വന്നത്. ഇതിനോട് ചേര്‍ന്നുള്ള മതിലിന് സമീപത്ത് കുഴിച്ച്‌ മൂടിയ നിലയിലായിരുന്നു മൃതദേഹം.

കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ ബ്യൂട്ടിഷന്‍ ട്രെയിനറായ യുവതി മാര്‍ച്ച്‌ 17 ന് ആലപ്പുയില്‍ ഭര്‍ത്താവിന്റെ അമ്മക്ക് സുഖമില്ലെന്നു പറഞ്ഞാണ് സ്ഥാപനത്തില്‍ നിന്നു ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വിവരമൊന്നുമില്ലാതായതോടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

Leave a Comment