തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പോലീസുകാരന് നടുറോഡിലിട്ട് നാട്ടുകാരുടെ മര്‍ദ്ദനം. മദ്യലഹരിയില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ പോലീസുകാരനെയാണ് നാട്ടുകാര്‍ റോഡിലിട്ട് മര്‍ദ്ദിച്ചത്.
ഇന്നു രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം.
ടെലികമ്മ്യുണിക്കേഷന്‍ വിഭാഗം സിപിഒ ആര്.ബിജുവിനെയാണ് മര്‍ദ്ദിച്ചത്. ബേക്കറി ജംഗ്ഷനിലുള്ള ഒരു വീടിന്റെ മതില് ചാടി വീടിനുള്ളില്‍ കടന്നതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഭയന്ന് പുറത്തേക്ക് ഓടി.
ഒരു ലോഡിംഗ് തൊഴിലാളിയുടെ വീടായിരുന്നു ഇത്. സംഭവം അറിഞ്ഞെത്തിയ ലോഡിംഗ് തൊഴിലാളികളാണ് ബിജുവിനെ പിടികൂടി മര്‍ദ്ദിച്ചത്. കൈയ്യും വടിയും ഉപയോഗിച്ച് ബിജുവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലും മ്യൂസിയം പോലീസും എത്തിയാണ് ഇരുകൂട്ടരേയൂം കസ്റ്റഡിയില്‍ എടുത്തത്. ഇവരെ മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മര്‍ദ്ദിച്ചതിന് നാട്ടുകാരായ മൂന്നു പേര്‍ക്കെതിരെയും കേസെടുത്തു.
ബിജു ഒരു മാസമായി ജോലിക്ക് എത്തിയിരുന്നില്ല. അമിത മദ്യപാനവും കുടുംബ പ്രശ്നവും മൂലം ബിജു വീട്ടില്‍ കയറാതെ അലഞ്ഞുതിരിഞ്ഞുനടക്കുകയാണെന്ന് പോലീസ് പറയുന്നു.
ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിന് ബിജുവിനെതിരെ വകുപ്പുതല നടപടി തുടങ്ങാനിരിക്കേയാണ് ഈ സംഭവം.