ഡെങ്കിയും പണി തുടങ്ങി.! സംസ്ഥാനത്ത് 71പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 2 മരണം

തിരുവനന്തപുരം: കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണിക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു. നാലാഴ്ചയ്ക്കിടെ 71പേ‌ര്‍ക്ക് രോഗം ബാധിക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തതായാണ് കണക്കുകള്‍ .തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ സ്വദേശി സുലൈഖ ബീവി(78), ചങ്ങനാശ്ശേരി മാമൂട് കൊച്ചുറോഡില്‍ ജയ്മോന്‍ ജെ. വര്‍ഗീസ് (53) എന്നിവരാണ് രോഗം ബാധിച്ചു മരിച്ചത്. ഡെങ്കിപ്പനിക്ക് സമാനലക്ഷണങ്ങളുമായി 3366 പേര്‍ ചികിത്സയിലാണ്. തിങ്കഴാഴ്ച ചികിത്സ തേടിയ 22 പേരില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Related posts

Leave a Comment