ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമവും ശല്യം ചെയ്യലും കുറ്റം; പോക്‌സോയ്ക്ക് തെളിവില്ലെന്നും സൂചന

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ ലൈംഗികാരരോപണ കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ സംരക്ഷിച്ച്‌ ഡല്‍ഹി പോലീസ്.

ബ്രിജ് ഭൂഷണെതിരായ പോക്‌സോ കേസില്‍ ദൃഢമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കേസ് ഒഴിവാക്കണമെന്നും പോലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

500 പേജുള്ളതാണ് റിപ്പോര്‍ട്ട്.

പട്യാല ഹൗസ് കോടതിയാണ് ബ്രിജ് ഭൂഷണെതിനെ പോക്‌സോ കേസ് എടുത്തിരുന്നത്. പോലീസിന്റെ അപേക്ഷ കോടതി ജൂലായ് നാലിന് പരിഗണിക്കും.

അതേസമയം, ബ്രിജ് ഭൂഷണെതിരെ ഏതാനും മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ പരാതിയിലും ഇന്ന് റോസ് അവന്യു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഈ കേസില്‍ ബ്രിജ് ഭൂഷണ്‍ വിചാരണ നേരിടണമെന്നാണ് 1000 ലേറെ പേജ് വരുന്ന പോലീസ് റിപ്പോര്‍ട്ട് എന്നാണ് സൂചന.

ലൈംഗികാതിക്രമവും പിന്നാലെ നടന്ന് ശല്യം ചെയ്യല്‍ എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. കുറ്റപത്രം കോടതി ഈ മാസം 22ന് പരിഗണിക്കും.

ബ്രിജ് ഭൂഷണെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിന്നീട് ആ മൊഴി തിരുത്തി കോടതിയില്‍ മറ്റൊരു രഹസ്യ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ബ്രിജ് ഭൂഷനോട് തോന്നിയ ദേഷ്യത്തിന്റെ പേരിലായിരുന്നു ആദ്യ പരാതിയെന്നാണ് പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത്.

ഇതോടെ കേസിന്റെ ഭാവി അവസാനിച്ചതായി സൂചനയുണ്ടായിരുന്നു.

ബ്രിജ് ഭൂഷനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തി വന്ന സമരം കേന്ദ്രസര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് താത്്കാലികമായി നിര്‍ത്തിവച്ചത്.

പതിനഞ്ചാം തിയതിക്ക് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പ്.

ജൂണ്‍ ഏഴിന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരെ കാണുകയും ജൂണ്‍ 15-നകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

ബ്രിജ് ഭൂഷണ്‍ സിംഗ് ഉള്‍പ്പെട്ട ലൈംഗികാതിക്രമ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കാന്‍ അഞ്ച് രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകള്‍ക്ക് ഡല്‍ഹി പോലീസ് കത്തയച്ചു.

ഫെഡറേഷനുകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അവര്‍ പ്രതികരിച്ചാല്‍ പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും.

ടൂര്‍ണമെന്റുകളുടെ ഫോട്ടോകളും വീഡിയോകളും സിസിടിവി ദൃശ്യങ്ങളും മത്സരത്തിനിടെ ഗുസ്തിക്കാര്‍ താമസിച്ച സ്ഥലങ്ങളും ആവശ്യപ്പെട്ട് അഞ്ച് രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകള്‍ക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു.

ലൈംഗികാതിക്രമ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി പോലീസ് വെള്ളിയാഴ്ച ഒരു വനിതാ താരതെത് ഗുസ്തി ഫെഡറേഷന്‍ മേധാവിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി.

വനിതാ പോലീസിന്റെ അകമ്ബടിയോടെ ഗുസ്തിക്കാരനെ ഉച്ചയ്ക്ക് ഒന്നരയോടെ ഡബ്ല്യുഎഫ്‌ഐ ഓഫീസിലെത്തിച്ചു.

അരമണിക്കൂറോളം അവിടെ ചിലവഴിച്ചു, ആ സമയത്ത് ഗുസ്തിക്കാരിയോട് പീഡനം ആരോപിക്കപ്പെട്ട രംഗം പുനഃസൃഷ്ടിക്കാനും ശല്യം തോന്നിയ സ്ഥലങ്ങള്‍ ഓര്‍മ്മിപ്പിക്കാനും ആവശ്യപ്പെട്ടു.

ആരോപണങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി, പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) 180 ലധികം പേരെ ചോദ്യം ചെയ്യുകയും രണ്ട് എഫ്‌ഐആറുകള്‍ സിംഗിനെതിരെ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു

Related posts

Leave a Comment