അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി പോലീസ് സ്റ്റേഷനിലെത്തിച്ചു; യുവതി അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതി അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പോലീസ് സ്റ്റേഷനിലെത്തിച്ചു.

ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിയായ 39കാരിയായ ഫിസിയോതെറപ്പിസ്റ്റാണ് നിരന്തരമായ വഴക്കിനെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയത്.

ശേഷം അവര്‍ തന്നെ അമ്മയുടെ മൃതദേഹം സ്യൂട്ട്കേസില്‍ നിറച്ച്‌ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നു. യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

അമ്മയുമായുള്ള പതിവ് വഴക്കിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. യുവതി വിവാഹിതയാണെന്നും സംഭവം നടക്കുമ്ബോള്‍ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവിന്റെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നു. പക്ഷേ, മുറിക്കുള്ളില്‍ വച്ച്‌ കൊലപാതകം നടന്നതിനാല്‍ അവര്‍ അറിഞ്ഞിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment