മുംബൈ: കൊല്ലപ്പെട്ട സരസ്വതി വൈദ്യ തനിക്ക് മകളെപ്പോലെ ആയിരുന്നെന്നും ഒരിക്കലും ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പാകം ചെയ്ത സംഭവത്തിലെ പ്രതി മനോജ് രമേശ് സാനേ.
ഇന്ത്യയെ ഇന്നലെ ഞെട്ടിച്ച ക്രൂരകൃത്യത്തിലെ പ്രതിയായ 56 കാരന്‍ താന്‍ എയ്ഡ്‌സ് രോഗിയാണെന്ന് പോലീസിനോട് പറഞ്ഞു.
എച്ച്‌ഐവി പോസിറ്റീവ് ആയതിനാലാല്‍ 32 വയസ്സുള്ള യുവതിയുമായി യാതൊരു ശാരീരികബന്ധവും പുലര്‍ത്തിയിരുന്നില്ലെന്നും പറഞ്ഞു.
ഇയാള്‍ പോലീസിന് നല്‍കിയ മൊഴി പ്രകാരം 2008 ലാണ് താന്‍ എയ്ഡ്‌സ് ബാധിതനാണെന്ന് കണ്ടെത്തിയതെന്നാണ് പറഞ്ഞിരിക്കുന്നത്.
അതേസമയം സ്ത്രീകളുമായുള്ള ബന്ധത്തിലൂടെയല്ല രക്തദാനം സ്വീകരിച്ചതിലൂടെയാണ് തനിക്ക് എയ്ഡ്‌സ് പകര്‍ന്നതെന്നും ഒരിക്കല്‍ ഒരു അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഒരാളില്‍ നിന്നും രക്തം സ്വീകരിച്ചിരുന്നു ഇതാണ് തന്നെ രോഗിയാക്കിയതെന്നും പറഞ്ഞു.
വൈദ്യ വളരെ സ്വാര്‍ത്ഥമതിയും സംശയരോഗിയുമായ സ്ത്രീയായിരുന്നെന്നും ഇയാളുടെ മൊഴിയിലുണ്ട്.
എപ്പോള്‍ വൈകി വീട്ടില്‍ എത്തിയാലും പരസ്ത്രീബന്ധം സംശയിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യും.
ഇതിനൊപ്പം 32 ാം വയസ്സില്‍ സരസ്വതി പത്താംക്ലാസ്സ് പരീക്ഷയ്ക്കും തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു.
എസ്‌എസ്.സി. പരീക്ഷയ്ക്ക് സരസ്വതിയെ കണക്കു പഠിപ്പിച്ചിരുന്നത് സാനേയായിരുന്നു.
കൊലപാതകവിവരം അറിഞ്ഞ് പോലീസ് ഇവരുടെ ഏഴാം നിലയിലെ ഫ്‌ളാറ്റില്‍ എത്തുമ്ബോള്‍ അവിടെ ഭിത്തിയില്‍ തൂക്കിയിട്ട ഒരു ബോര്‍ഡും അതില്‍ കണക്കിന്റെ സമവാക്യങ്ങള്‍ എഴുതിയ നിലയിലും കണ്ടെത്തിയിരുന്നു.
ഐടിഐ പാസ്സായിട്ടുള്ള സാനേയ്ക്ക് പക്ഷേ ആ സര്‍ട്ടിഫിക്കറ്റ് വെച്ചുള്ള നല്ല ജോലി കിട്ടിയിരുന്നില്ല. തുടര്‍ന്ന് പത്തു വര്‍ഷമായി പിഡിഎസ് ഷോപ്പ് നടത്തിവരികയായിരുന്നു.
ഇവിടെ വെച്ചാണ് ഇയാള്‍ വൈദ്യയുമായി പരിചയപ്പെടുന്നതും കണ്ടുമുട്ടുന്നതും.
അതേസമയം വൈദ്യ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും അതിന്റെ കുറ്റം തന്റെ തലയില്‍വരുമോ എന്ന ഭീതിയിലാണ് മൃതദേഹങ്ങള്‍ തുണ്ടം തുണ്ടമാക്കി നശിപ്പിക്കാന്‍ ശ്രമിച്ചതെന്നുമാണ് ഇയാള്‍ നല്‍കിയിട്ടുള്ള മൊഴി.
ജൂണ്‍ 3 ന് രാവിലെ താന്‍ വീട്ടില്‍ എത്തുമ്ബോള്‍ വൈദ്യ തറയില്‍ കിടക്കുന്ന നിലയില്‍ കണ്ടെന്നും പള്‍സ് നോക്കിയപ്പോള്‍ മരിച്ചതായി കണ്ടെത്തിയെന്നും ഇത് തനിക്കെതിരേയുള്ള കേസായി മാറുമോയെന്ന് ഭയന്നാണ് മൃതദേഹം വെട്ടിമുറിച്ചതെന്നുമാണ് പറഞ്ഞിട്ടുളളത്.
അതേസമയം ഇയാള്‍ സരസ്വതി വൈദ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സരസ്വതി വൈദ്യ മൂംബൈയിലെ ബോറിവാലിയിലെ ഒരു അനാഥാലയത്തില്‍ വളര്‍ന്ന പെണ്‍കുട്ടിയാണ്. പത്തുവര്‍ഷം മുമ്ബ് സാനേ ബോറിവാലിയില്‍ കഴിയുമ്ബോഴാണ് റേഷന്‍ കടയില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയത്.
അതിന് ശേഷം ഇരുവരും പ്രണയത്തിലാകുകയായിരുന്നു.
മെയ് 29 മുതല്‍ സാനേയുടെ റേഷന്‍കട അടഞ്ഞുകിടക്കുകയായിരുന്നു. പങ്കാളി ആത്മഹത്യ ചെയ്തു എന്ന സാനേയുടെ വാദം പോലീസ് തള്ളിയിട്ടുണ്ട്. മുംബൈയിലെ ശ്രദ്ധാവാക്കര്‍ – അഫ്താബ് പൂനാവാല കേസ് സാനേയെ സ്വാധീനിച്ചിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.
ജൂണ്‍ 4 ന് കൊലപാതകം നടന്നിരിക്കാമെന്നും ബാക്കി ദിവസങ്ങള്‍ ശരീരഭാഗങ്ങള്‍ മറവു ചെയ്യാന്‍ കുറ്റവാളി എടുത്തിരിക്കാം എന്നതാണ് പോലീസിന്റെ കണ്ടെത്തല്‍.
ശരീരഭാഗങ്ങള്‍ പല ഭാഗങ്ങളായി ബാത്തറൂമില്‍ വെച്ചാണ് വെട്ടിമുറിച്ചതെന്നും പോലീസ് കണ്ടെത്തി.