ഭീതി പരത്തി കമ്പത്ത് അരികൊമ്പന്റെ വിളയാട്ടം ; തെരുവിലൂടെ പാഞ്ഞോടി; ഓട്ടോറിക്ഷകള്‍ക്ക് കേടുപാടുകള്‍

കമ്പം : ജനവാസമേഖലയില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരികൊമ്പന്‍ വീണ്ടും നാട്ടുകാര്‍ക്ക് തലവേദനയാകുന്നു.

ഇത്തവണ തമിഴ്‌നാട്ടിലെ കമ്പം മേഖലയില്‍ ജനഗരത്തില്‍ ഇറങ്ങിയ അരി കൊമ്പന്‍ ടൗണിലും ഇറങ്ങി. രാവിലെ എത്തിയ ആന ഒമ്പത് മണിയോടെയാണ് നഗരത്തില്‍ ഇറങ്ങുകയും വിരണ്ടോടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെയോടെയാണ് ആന കമ്പം ജനവാസമേഖലയില്‍ എത്തിയത്. ജനവാസമേഖലയിലൂടെ പാഞ്ഞോടിയ ആന വാഹനങ്ങള്‍ക്കും മറ്റും നാശനഷ്ടം വരുത്തി.

വനമേഖലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ കടന്ന് കമ്പം ടൗണില്‍ കയറിയ ആനയില്‍ നിന്നും രക്ഷപ്പെടാന്‍ ബൈക്ക് യാത്രികരും മറ്റും വേഗത്തില്‍ ഓടിച്ചു പോകുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.

നഗരത്തിലെ നിരത്തിലൂടെ വിരണ്ടോടുന്നതും ആള്‍ക്കാര്‍ ഭീതിയോടെ ഒച്ചവെച്ച്‌ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതും കാണാം.

ഓട്ടോറിക്ഷകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ലോവര്‍ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെയാണ് കൊമ്പന്‍ ഇവിടേയ്ക്ക് എത്തിയത്. ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് തുറന്നുവിട്ട് ഒരു മാസം കഴിഞ്ഞപ്പോഴാണ് ആന വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങുന്നതും ശല്യമുണ്ടാക്കുന്നതും.

കഴിഞ്ഞ ദിവസം റോസാപ്പൂക്കണ്ടം ഭാഗത്ത് ജനവാസ മേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് എത്തിയിരുന്നു. രാത്രിയെത്തിയ അരികൊമ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവച്ചാണ് തുരത്തിയത്.

പിന്നാലെ കുമളി ടൗണിന് 6 കിലോമീറ്റര്‍ അകലെ വരെ അരിക്കൊമ്പന്‍ എത്തിയിരുന്നു. നഗരത്തിലൂടെ ഭീതി പരത്തി ഓടുകയും മറ്റും ചെയ്ത ശേഷം സമീപത്തെ പുളിമരത്തോട്ടത്തില്‍ ശാന്തനായി നില്‍ക്കുകയാണ്.

തമിഴ്‌നാട്ടിലെയും കേരളത്തിന്റെയും അതിര്‍ത്തിയിലൂടെയാണ് കമ്പം ടൗണില്‍ എത്തിയത്. ആദ്യം ബൈപ്പാസ് മുറിച്ചു കടന്നു ടൗണില്‍ പ്രവേശിപ്പിച്ചു. ആള്‍ക്കാരെ കണ്ടതോടെ ആന വിരണ്ടോടി.

ആള്‍ക്കാര്‍ ബഹളം വെയ്ക്കുകയും വാഹനങ്ങള്‍ ഹോണടിക്കുകയും ചെയ്തതോടെ പുളിമരത്തോട്ടത്തിലേക്ക് കയറുകയായിരുന്നു.

Related posts

Leave a Comment