പാലക്കാട്: പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ നടത്തിയ അഴിമതിയില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
പണം മറ്റാര്‍ക്കും കൈമാറിയതായി തെളിവില്ല. ഫോണ്‍ രേഖകളും വിജിലന്‍സ് പരിശോധിച്ചു. ബന്ധുക്കള്‍ക്ക് പോലും പണം നല്‍കിയിട്ടില്ല.
വില്ലേജ് ഓഫീസര്‍ അടക്കം മറ്റ് ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ല. അവര്‍ക്ക് പണം കൈമാറിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ മറ്റാരുടെയും സഹായമില്ലാതെ ഒരു കോടിയിലേറെ രൂപ കൈക്കൂലി വാങ്ങാന്‍ എങ്ങനെ കഴിയുന്നുവെന്നതും സംശയകരമാണ്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന സുരേഷ്‌കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
ഇതിനായി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നടന്ന റവന്യൂ അദാലത്തിനിടെയാണ് സുരേഷ് കുമാര്‍ നാട്ടുകാരനായ ഒരാളോട് കൈക്കൂലി വാങ്ങിയത്.
2500 രൂപ വാങ്ങുന്നതിനിടെ പിടിയിലായ സുരേഷ്കുമാറിനെ താമസ സ്ഥലത്ത എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഒരു കോടിയോളം രൂപയുടെ കറന്‍സികളും നിക്ഷേപങ്ങളും കണ്ടെത്തിയത്.