കോട്ടയം : കടുത്തുരുത്തി പാലക്കരയില്‍ ഒരു മൂര്‍ഖനേയും 25 കുഞ്ഞുങ്ങളേയും പിടികൂടി.വാവ സുരേഷാണ് സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ നിന്നും പാമ്പുകളെ പിടികൂടിയത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. സമീപത്ത് നിരവധി വീടുകളുളള സ്ഥലമാണ്. തുടര്‍ന്ന് വാവ സുരേഷിനെ ബന്ധപ്പെടുകയായിരുന്നു.
വാവ എത്തി നാല് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടിയത്. പാമ്പിനെ വനത്തില്‍ തുറന്ന് വിടും.