സുവര്‍ണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്‌ഫോടനം: 5 പേര്‍ അറസ്റ്റില്‍

അമൃത്സര്‍: പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്‌ഫോടനം. അഞ്ചു പേര്‍ അറസ്റ്റിലായി. പുലര്‍ച്ചെ ഒരുമണിയോടെ അമൃത്സറിലെ ഹെറിറ്റേജ് സ്ട്രീറ്റിനു സമീപം തീവ്രത കുറഞ്ഞ സ്‌ഫോടനമുണ്ടായത്.

പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണിത്. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്.

തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായതെന്നും അത് പരിഹരിച്ചവെന്നും ഡിജിപി ഗൗരവ് യാദവ് അറിയിച്ചൂ. സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്ന ആഹ്വാനവുമായി അമൃത്സറില്‍ രാവിലെ ഡിജിപി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷാ ഏജന്‍സിയും (എന്‍ഐഎ) പഞ്ചാബ് പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം സാംപിളുകള്‍ ശേഖരിച്ചു.

അറസ്റ്റിലായവരില്‍ രണ്ട് പേര്‍ ദന്പതികളാണ്. ഇവരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് സൂചന. പ്രതികളില്‍ മൂന്നു പേരെ ഗുരുദ്വാരയിലെ സുരക്ഷാ ജീവനക്കാരാണ് പിടികൂടിയത്.

തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കെട്ടിടങ്ങളിലെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. ഹെല്‍ത്ത് ഡ്രിങ്ക് കാനുകളില്‍ സ്‌ഫോടക വസ്തു നിറച്ചുള്ള സ്‌ഫോടനമാണ് ഹെറിറ്റേജ് സ്ട്രീറ്റില്‍ നടന്നത്.

Related posts

Leave a Comment