ന്യൂനമർദ്ദം രൂപപ്പെട്ടു, ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കും; കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും 11 നും ശക്തമായ മഴക്ക് സാധ്യതയെന്ന് പ്രവചനമുണ്ട്.

അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്.

നാളെയോടെ തീവ്ര ന്യൂനമർദ്ദമായും തുടർന്നു മെയ്‌ 10 ഓടെ ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാനാണ് സാധ്യത.

തുടക്കത്തിൽ മെയ്‌ 11 വരെ വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് സഞ്ചരിച്ചതിനു ശേഷം വടക്ക്- വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ ദിശ മാറി ബംഗ്ലാദേശ്- മ്യാന്മാർ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

Leave a Comment